മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി‌.ആർ‌.എഫ്) ഇതുവരെ 5000 ത്തിലധികം ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷ്യ സഹായ കിറ്റുകൾ എത്തിച്ചു നൽകി.

രാജ്യത്ത് നിലവിലുള്ള സാഹചര്യത്തിൽ ഐ.സി.ആർ.എഫ് ന്റെ പ്രവർത്തനങ്ങളെ പിന്തുണച്ച് അൽ തൗഫീഖ് മെയിന്റനൻസ് സർവീസസ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ എൻ പദ്മനാഭൻ 500 കിറ്റുകൾ സംഭാവന ചെയ്തു. ഫുഡ് കിറ്റിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി (5 കിലോഗ്രാം), ഡാൽ പയറ് (1 കിലോഗ്രാം), ഗ്രീൻ മംഗ് ലെന്റിൽ (1 കിലോഗ്രാം), മുളകുപൊടി (500 ഗ്രാം), മല്ലിപൊടി (500 ഗ്രാം), ഗോതമ്പ് ആട്ട (5 കിലോഗ്രാം), ഉപ്പ് (1 ബോട്ടിൽ), ടീ പൊടി (250 ഗ്രാം), പാചക എണ്ണ (750 മില്ലി), കറുത്ത ചെന പയറ് (1 കിലോഗ്രാം), പഞ്ചസാര (1 കിലോഗ്രാം), മുട്ട (12 യൂണിറ്റുകൾ), ലോംഗ് ലൈഫ് പാൽ (2 ലിറ്റർ) തുടങ്ങിയവ ഉൾപ്പെടുന്നു.

ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 5000 ത്തോളം അംഗങ്ങൾക്ക് ഏകദേശം രണ്ട് ആഴ്ചയോളം മതിയായ 1000 കിറ്റുകൾ (കുടുംബ, ബാച്ചിലർ കിറ്റുകൾ) ഇതുവരെ ഐസി‌ആർ‌എഫ് വിതരണം ചെയ്തു. ഐ സി ആർ എഫ് ന്റെ സന്നദ്ധപ്രവർത്തകർക്ക് ഓരോ ദിവസവും നൂറുകണക്കിന് ഫോൺ കോളുകൾ ലഭിക്കുന്നു.
ഈ പകർച്ചവ്യാധി കാരണം ദുരിതമനുഭവിക്കുന്ന നിർഭാഗ്യവാന്മാരായ എല്ലാ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ഐ.ആർ.എഫിന് കഴിയുണെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ ഐ.സി.ആർ.എഫിന്
ഉദാരമായി സംഭാവന ചെയ്ത കെ.എൻ പത്മനാഭനെയും (അൽ തൗഫീഖ് മെയിന്റനൻസ് കമ്പനി) അതുപോലെ സാമ്പത്തികമായി പിന്തുണച്ച ബഹ്റൈൻ ഇന്ത്യ സൊസൈറ്റി യെയും ചെയർമാൻ അരുൾദാസ് തോമസ് അഭിനന്ദിച്ചു.

രാജ്യത്തെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽ‌ഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കും 39224482 എന്ന നമ്പറിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് അല്ലെങ്കിൽ 39653007 എന്ന നമ്പറിൽ ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂരുമായി ബന്ധപ്പെടുക.