മനാമ: ഐഒസി ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ വിതരണം ചെയ്തു.
വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എത്തിച്ച
പി.പി കിറ്റുകൾ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ ഏറ്റുവാങ്ങി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല, വയനാട് എസ്പി ആർ. ഇളങ്കോ എന്നിവർ ചേർന്ന് ഡിസിസി പ്രേസിടന്റിൽ നിന്ന് കിറ്റുകൾ ഏറ്റു വാങ്ങി.

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 പി.പി കിറ്റുകൾ നൽകുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ

പ്രഖ്യാപിച്ചത്. ദിവസങ്ങൾക്കുള്ളിൽ പി.പി കിറ്റുകൾ വയനാട് എത്തിക്കുവാനും അത് കൈമാറാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.