മനാമ: ഇന്ന് (ഏപ്രിൽ 21) ഉച്ചക്ക് രണ്ട് മണി വരെയുള്ള റിപ്പോർട്ട് പ്രകാരം 45 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ്​ 20 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇറാനിൽനിന്ന്​ രാജ്യത്ത് തിരിച്ചെത്തിയ സംഘത്തിലുള്ളവരാണ്​ രോഗം സ്ഥിരീകരിക്കപ്പെട്ട ബാക്കി അഞ്ച് പേർ. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1162 ആയി. പുതുതായി 10 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 783 ആയി. രാജ്യത്ത് ഇതുവരെ 93858 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്.