മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി.സി.സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ നൽകുന്ന അഞ്ചു ടിക്കറ്റുകളിൽ മൂന്നാമത്തെ ടിക്കറ്റ് കൈമാറി.

കൊറോണാ വൈറസ് മൂലം കഷ്ടത അനുഭവിക്കുന്ന പ്രവാസികളെ കണ്ടത്തി നിരവധി പ്രവർത്തനങ്ങളാണ് ഐ.വൈ.സി.സി ബഹ്റൈനിൽ നടത്തികൊണ്ടിരിക്കുന്നത്.

10-06-2020 ബഹ്‌റൈനിൽ നിന്നും കോഴിക്കോട്ടേക്ക് പോയ വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ എക്സ്സ്പ്രെസ്സിനുള്ള ടിക്കറ്റ് ആണ് നൽകിയത്. കണ്ണൂർ സ്വദേശിക്കാണ് ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട്
അനസ് റഹിം ടിക്കറ്റ് കൈമാറിയത്. ട്രഷർ നിധീഷ് ചന്ദ്രൻ, സെൻട്രൽ കമ്മറ്റി അംഗം ജിതിൻ പരിയാരം, ഗുദൈബിയ ഏരിയ കമ്മറ്റി അംഗം അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു.