“യാത്രയയപ്പ് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി”

തിരുവനന്തപുരം:  പതിനൊന്ന് ഐ.പി.എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യാത്രയയപ്പില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു.
ഡി.ജി.പിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്, ഡി.ജി.പിയും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറലുമായ എ.ഹേമചന്ദ്രന്‍, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എ. വിജയന്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി വിജയകുമാരന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കണ്‍സ്യൂമര്‍ഫെഡ് എം.ഡി വി.എം മുഹമ്മദ് റഫിക്ക്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി കെ.എം ആന്റണി, ഭീകരവിരുദ്ധ സേന എസ്.പി കെ.ബി വേണുഗോപാല്‍, എസ്.എ.പി കമാണ്ടന്റ് കെ.എസ് വിമല്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ജെ.സുകുമാര പിള്ള, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നീ ഐ.പി.എസ് ഓഫീസര്‍മാരാണ് മെയ് 31ന് വിരമിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി എന്‍. അബ്ദുള്‍ റഷീദ്, കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി രവി, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എസ്.പി വി.എം സന്ദീപ്, കെ.എസ്.ഇ.ബി വിജിലന്‍സ് ഓഫീസര്‍ ആര്‍. സുനീഷ് കുമാര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് കമാണ്ടന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എ.ആര്‍ കമാണ്ടന്റ് പി.ബി സുരേഷ് കുമാര്‍ എന്നിവരും ഇതോടൊപ്പം വിരമിക്കും. പോലീസ് ആസ്ഥാനത്തെ മാനേജര്‍ എസ്. രാജവും മെയ് 31 ന് വിരമിക്കും.