കോവിഡിന്‍റ പാശ്ചാതലത്തില്‍ പ്രവാസ ലോകത്ത് പ്രയാസം അനുബവിക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് വിഎം ഉമ്മര്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. ബഹ്‌റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച ഇന്‍ക്വിലാബ് 2020 എന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനിൽ ദുരിതത്തിലായ സഹോദരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ കിറ്റുകളും സഹായങ്ങളും എത്തിച്ച് നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കിയ മണ്ഡലം ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ അദ്ധേഹം പ്രശംസിച്ചു. നാട്ടില്‍ പോവാന്‍ കഴിയാതെ പ്രയാസപ്പെട്ടവര്‍ക്ക് ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഒരുക്കി അവരെ സഹായിക്കാന്‍ മുൻകൈ എടുത്ത ബഹ്‌റൈൻ കെ.എം.സി.സിയുടെ പ്രവര്‍ത്തനം വിലമതിക്കാന്‍ കഴിയാത്തതാണെന്നും അദ്ധേഹം ഓർമിപ്പിച്ചു. ബഹ്‌റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. പ്രമുഖ പ്രസംഗികന്‍ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ലാ ഓർഗനൈസിംങ്‌ സെക്ക്രട്ടറി പിവി മന്‍സൂര്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് ഷരീഫ് വില്ല്യാപ്പള്ളി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് പിഎസ് മുഹമ്മദലി, കെഎംസിസി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ കാദര്‍ അണ്ടോണ മുനീര്‍ എരിഞ്ഞിക്കോത്ത് ഗഫൂര്‍ കൊടുവള്ളി ഹനീഫ ഓമശ്ശേരി ഓർഗനൈസിംങ്‌ സെക്ക്രട്ടറി ഫസല്‍ പാലക്കുറ്റി സെക്ക്രട്ടറിമാരായ മുഹമ്മദ് അലി വാവാട് ഷരീഫ് അണ്ടോണ അന്‍വര്‍ സാലി വാവാട് തമീം തച്ചംപായില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്ക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.