മനാമ: മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയും എം പി യുമായ എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മാധ്യമ രംഗത്ത് ദീർഘ കാലം സജീവ സാന്നിധ്യം ആയിരുന്ന അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിക്കുകയും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പ്രമുഖ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു. ഇൻഡ്യാ മഹാരാജ്യത്ത് മതേതര ജനാധിപത്യ ശക്തികൾക്ക് എല്ലാക്കാലവും ഊർജവും ശക്തിയും പകർന്ന നേതാവായിരുന്നു വീരേന്ദ്ര കുമാർ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയിലും ഇടതു പക്ഷ മുന്നണിയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അനുശോചന സന്ദേശത്തിൽ അറിയിച്ചു.