
മനാമ: രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒരു വര്‍ഷം നേട്ടങ്ങളുടെതായിരുന്നുവെന്ന് സംസ്കൃതി ബഹ്റൈന്‍ വിലയിരുത്തി. പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന വികസന മുരടിപ്പുകള്‍ എല്ലാം ഒന്നൊന്നായി മാറ്റിയെടുക്കാന്‍ കരുത്തുള്ള ഒരു ഭരണകൂടത്തെയാണ് നരേന്ദ്ര മോദി കഴിഞ്ഞ ആറ് വര്‍ഷമായി നയിക്കുന്നത്. രാജ്യസുരക്ഷക്കായി, ജനങ്ങള്‍ക്കായി സധൈര്യം വെല്ലുവിളികള്‍ ഏറ്റെടുത്ത ഒരു നേതാവ് ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും സംസ്കൃതി ബഹ്റൈന്‍ ചൂണ്ടിക്കാട്ടി.
ആദ്യ അഞ്ചുവര്‍ഷത്തെ മികച്ച ഭരണത്തിന്റെ അംഗീകാരമായിരുന്നു മെയ്, 30, 2019-ന് രാജ്യം സാക്ഷ്യം വഹിച്ചത്. 2014 മുതല്‍ 2019 വരെ ഇന്ത്യയുടെ നിലവാരം ഗണ്യമായി ഉയര്‍ന്നു. പാവങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍, മൊത്തം ശുചിത്വ പരിരക്ഷ, ‘എല്ലാവര്ക്കും ഭവനം’ എന്ന പദ്ധതിയിലെ പുരോഗതി ഒക്കെ എടുത്തു പറയേണ്ടതാണ്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെയും വ്യോമാക്രമണത്തിലൂടെയും ഇന്ത്യ തങ്ങളുടെ രാജ്യസുരക്ഷക്ക് നല്കുന്ന പ്രാധാന്യം വിളിച്ചോതി. അതേസമയം, പതിറ്റാണ്ടുകള്‍ പഴക്കമുള്ള വണ്‍ റാങ്ക് വണ്‍ പെന്ഷന്, ജി.എസ്.ടി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട എംഎസ്പി തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. സായുധ സേനകള്‍ക്കിടയില്‍ ഏകോപനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധ സേനാ മേധാവി സ്ഥാനം സൃഷ്ട്ടിച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ അതിസങ്കീര്‍ണ്ണമായ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ദേശീയ ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാനായി. അതുപോലെ തന്നെ പ്രശ്നങ്ങളില്‍പ്പെട്ടു നൂറ്റാണ്ടുകളായി പരിഹാരം കാണാതെ കിടന്ന പല കാര്യങ്ങളും സൗഹാര്‍ദ്ദപരമായി പരിഹരിക്കാനായി. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ അനുകമ്പയുടെയും സമന്വയ മനോഭാവത്തിന്റെയും പ്രകടനംതന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
ഏറെ പ്രയാസമുള്ള ഒരു കാലഘത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇവിടെയും നമ്മള് വിജയിക്കും എന്ന്തന്നെയാണ് ഇന്ത്യ നല്കുന്ന പ്രതീക്ഷയും, ആത്മവിശ്വാസവും. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും ആണ് മുന്‍പോട്ടു പോകുന്നത്.
രണ്ടാം വരവിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും ‘സംസ്കൃതി ബഹ്റൈന്‍’ പ്രസ്താവനയില്‍ പറഞ്ഞു.