റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ

മലപ്പുറം: എടപ്പാൾ ഡൽഹി വംശഹത്യ ഇരകൾ കുറ്റവാളികൾ ആകപ്പെടുന്നു.
നീതിയെ പരിഹസിക്കുന്നത് തുറന്ന് കാട്ടുക എന്ന പ്രമേയത്തിൽ ഡൽഹി, യു.പി പോലീസിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ കാമ്പയിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് എടപ്പാൾ ഏരിയ തെരുവ് പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജാഫർ കക്കിടിപ്പുറം ,സെക്രട്ടറി ഇസ്മഈൽ നടുവട്ടം ഭാരവാഹികളായ ഫാറൂഖ് നടുവട്ടം, അബു മൗലവി, കബീർ വട്ടംകുളം, ഹാരിസ് പൂക്കരത്തറ, അവർസാദിഖ് പി.പി തുടങ്ങിയവർ നേതൃത്യം നൽകി.