മനാമ: റമദാന്‍ പ്രമാണിച്ച് രാജ്യത്തെ ജോലി സമയത്തിലെ മാറ്റം നിലവിൽ വന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. പുണ്യമാസത്തില്‍ രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍, അതോറിറ്റികള്‍, പൊതുസ്ഥാപനങ്ങല്‍ എന്നിവയുടെ ഔദ്യോഗിക ജോലി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിയായിരിക്കും. അതേസമയം മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ച കമ്മറ്റി നാളെ(ഏപ്രില്‍ 22 ബുധനാഴ്ച്ച) വൈകീട്ട് യോഗം ചേരും.

റമദാന്‍ ദിനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ബുധനാഴ്ച്ചയോടെ അറിയാനാകുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫഴേസ് അറിയിച്ചിട്ടുണ്ട്. ആഗോള മുസ്ലിം മതവിശ്വാസകളെ സംബന്ധിച്ചിടത്തോളം പുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാസമാണ് റമദാന്‍.