മനാമ: സയൻസ് ഇന്ത്യാ ഫോറം മിഡിൽ ഇസ്റ്റിന്റെയും, ഭാരത സർക്കാർ ആയുഷ്
മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗാ ദിനാഘോഷം
സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വരുന്ന ജൂൺ 20 ശനിയാഴ്ച്ച ലൈവ് ടോക്
ഷോ സംഘടിപ്പിക്കുന്നു. ലോക പ്രശസ്ത ഹൃദ്രോഗ വിദഗ്‌ദനും അമേരിക്കയിലെ
കാർഡിയോളജി ഡോക്ടറുമായ ഡോ. ഇന്ദ്രനീൽ ബസു റായ് ലൈവ് ടോക് ഷോ ക്ക്
നേതൃത്വം നൽകും. ഡോ. ഇന്ദ്രനീൽ ബസു റായ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസ്
ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ
വിസിറ്റിംഗ് പ്രൊഫസറും ലോകം മുഴുവൻ ഹൃദ്രോഗത്തെക്കുറിച്ചു നിരവിധി
പ്രഭാഷണങ്ങൾ നടത്തിയ വ്യക്തിയുമാണ്.

ഈ വരുന്ന ജൂൺ 20 ശനിയാഴ്ച്ച വൈകിട്ട് ബഹ്‌റൈൻ സമയം വൈകിട്ട് 4:30 മുതൽ 6:30
വരെയാണ് ലൈവ് ടോക് ഷോ. സൂം ആപ്ലികേഷൻ, ഫേസ്ബുക്ക്, യുട്യൂബ് എന്നീ
സമൂഹ മാധ്യമങ്ങളിലൂടെ ഈ ലൈവ് ടോക് ഷോയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ
33163329 എന്ന നമ്പറിൽ സയൻസ് ഇന്ത്യാ ഫോറം ബഹറിൻ ജനറൽ സെക്രട്ടറി
പ്രശാന്ത് ധർമരാജുമായി ബന്ധപ്പെടം. കൂടാതെ info@sifbahrain.com എന്ന ഇമെയിൽ വഴിയും
ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.