മനാമ: ആതുര ശുശ്രൂഷ മേഖലക്ക്​ പുറമെ ജീവകാരുണ്യ രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഷിഫ അൽജസീറ ഗ്രൂപ്പ്‌ ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക്​ പിന്തുണയുമായി രംഗത്ത്​. അർഹരായവർക്ക്​ വിതരണം ചെയ്യുന്നതിന്​ 50 ഭക്ഷണ കിറ്റുകൾ ഷിഫ അൽ ജസീറ ഗ്രൂപ്​ കൈമാറി. കോവിഡ്​ മൂലം പലതരം പ്രയാസങ്ങളനുഭവിച്ചു​ കൊണ്ടിരിക്കുന്ന പ്രവാസികൾക്ക്​ സഹായ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ഫ്രൻറ്​സ്​ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് ഷിഫ അൽ ജസീറ നൽകിയ പിന്തുണ ശ്ലാഘനീയമാണെന്നും അർഹരായ ആളുകൾക്ക് കിറ്റുകൾ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. ഷിഫാ അൽജസീറ മാർക്കറ്റിംഗ് മാനേജർ മൂസ അഹ്‌മദിൽ നിന്നും ജമാൽ ഇരിങ്ങൽ ഭഷണക്കിറ്റുകൾ ഏറ്റുവാങ്ങി. വൈസ്​ പ്രസിഡൻറ്​ സഇൗദ്​ റമദാൻ നദ്​വി, എക്​സിക്യൂട്ടീവ്​ അംഗങ്ങളായ എ.എം ഷാനവാസ്​, അബ്​ദുൽ ഹഖ്​, ഖാലിദ്​, വെൽകെയർ ടീം ക്യാപ്​റ്റൻ അബ്​ദുൽ മജീദ്​ തണൽ,അബ്​ദുറഉൗഫ്​ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.