കെ.എം.സി.സി ബഹ്‌റൈൻ നാദാപുരം നിയോജക മണ്ഡലം കമ്മറ്റി 2020, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പാറക്കടവ്- നാദാപുരം ‘റംസാൻ കലക്ഷൻ 2020’ കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മണ്ഡലം കമ്മിറ്റി നടത്തിയ പ്രവർത്തങ്ങൾ അഭിനന്ദനം അർക്കുന്നതായി നേതാക്കൾ വിലയിരുത്തി. കൊറോണ മഹമാരിയുടെ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ പോലും ഈ സംരംഭം വിജയിപ്പിച്ചവർക്ക് പ്രത്യേകം നന്ദിയും അറിയിച്ചു. ബഹ്‌റൈൻ നാദാപുരം മണ്ഡലം പ്രസിഡന്റ് അബൂബക്കർ പാറക്കടവ്, സെക്രട്ടറി ഷഹീർ എടച്ചേരി, കോ-ഓർഡിനേറ്റർ സകരിയ എടച്ചേരി, നൗഷാദ് വാണിമേൽ, ഷൗക്കത് കോരങ്കണ്ടി, മൊയ്തു കായക്കൊടി, മുജീബുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

നാട്ടിൽ ഫണ്ട് കൈമാറ്റം മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.
നാദാപുരം ലീഗ് ഹൗസിൽ വെച്ച് സൂപ്പി നരിക്കാട്ടേരിക്ക് കെ.എം.സി.സി ട്രഷറർ കെ.കെ.അഷ്റഫ് ഫണ്ട് കൈമാറി.
ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ.യു ലതീഫ് അദ്ധ്യക്ഷത വഹിച്ചു.
അഹ്‌മദ്‌ പുന്നക്കൽ ഉൽഘാടനം ചെയ്തു. കോ-ഓഡിനേറ്റർ സിദ്ദീഖ് വെള്ളിയോട് സ്വാഗതം പറഞ്ഞു.

എൻ കെ.മൂസ്സ മാസ്റ്റർ, വയലോളി അബ്ദുല്ല, മുഹമ്മദ് ബംഗ്ലത്ത്, മണ്ടോടി ബഷീർ, കെ.പി.സി തങ്ങൾ, എം.കെ സമീർ, അഹ്മദ് കുറുവയിൽ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവരും സംബ്ധിച്ചു.