മനാമ: കൊറോണ വൈറസിനെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മൂന്നാഘട്ടവും പിന്നിടുകയാണ്.

തണലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങായി നിന്നിട്ടുള്ള മലബാർ ഗോൾഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് കിറ്റുകൾ സംഭാവന നൽകി. തണൽ ഭാരവാഹികളായ മുജീബ് റഹ്‌മാൻ, റഷീദ് മാഹി, ലത്തീഫ് കൊയിലാണ്ടി, ജയേഷ് വി കെ, ഫൈസൽ പാണ്ടാണ്ടി മലബാർ ഗോൾഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീ. രവിയിൽ നിന്നും കിറ്റുകൾ ഏറ്റു വാങ്ങി.

നിരവധി സംഘടനകളും, സ്ഥാപങ്ങളും, വ്യക്തികളുടെയും സഹായ സഹകരണം തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് തണൽ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് പറഞ്ഞു.