മനാമ: നിരവധി രോഗികളും അശരണരുമാണ് തണലിന്റെ തണലിനായി ദിനം തോറും പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്നത്. തണൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു തണൽ ഡയാലിസിസ് സെന്ററുകൾ. മറ്റു അസുഖങ്ങളെയും പിന് തള്ളിയാണ് കിഡ്‌നി രോഗങ്ങൾ പെരുകുന്നത്. മറ്റു പല അസുഖങ്ങളെയും അപേക്ഷിച്ച് രോഗത്തിന്റെ തുടക്കത്തിൽ ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങൾ കാണിക്കാറില്ല എന്നതാണ് ഈ അസുഖത്തിന്റെ ഏറ്റവും വലിയ ദുരന്തം. പലപ്പോഴും അതി സങ്കീർണ്ണമായ സമയങ്ങളിലാണ് രോഗം തിരിച്ചറിയുന്നത് തന്നെ. ദിനം തോറും വർദ്ദിച്ചുവരുന്ന കിഡ്‌നി ഡയാലിസ് രോഗികളും ഡയാലിസിസ് സെന്ററുകളും അതിനെ സാധൂകരിക്കുന്നുണ്ട്.

ഈയൊരു അസുഖത്തിന്റെ വ്യാപനം മനസ്സിലായതു മുതൽ തന്നെ ഡയാലിസിസ് സെന്ററുകളും സഹായങ്ങളും നല്കുന്നതിനോടൊപ്പം തന്നെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ദൗത്യവും തണൽ ഏറ്റെടുത്തിട്ടുണ്ട്. മൂന്നു വർഷങ്ങൾക്ക് മുൻപ് ഇവിടെ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന കിഡ്‌നി കെയർ എക്സിബിഷനും അതിന്റെ ഭാഗമായിരുന്നു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെയും സുപ്രീം കൗൺസിൽ ഫോർ ഹെൽത്തിന്റെയും എല്ലാ സഹായത്താൽ നടന്ന പരിപാടിയിൽ പതിനായിരത്തിൽ അധികം ആളുകളാണ് പങ്കെടുത്തത്. വളരെ ലളിതമായ ടെസ്റ്റുകളിലൂടെ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്താനാവും എന്നതാണ് അന്ന് തണൽ പഠിപ്പിച്ചുകൊടുത്തത്.

വിവിധ സ്ഥലങ്ങളിലായി 36 ഡയാലിസിസ് കേന്ദ്രങ്ങളാണ് ഇപ്പോൾ തണൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബഹ്‌റൈൻ പ്രവാസിയുടെ സഹായത്താൽ കഴിഞ്ഞ ദിവസം കുറ്റിയാടിയിൽ ആരംഭിച്ചതാണ് ഏറ്റവും പുതിയ ഡയാലിസിസ് സെന്റർ. ഒരു ബഹ്‌റൈൻ പ്രവാസിക്ക് ഡയാലിസിസ് ചെയ്തുകൊണ്ട് തന്നെയാണ് ആരംഭം കുറിച്ചത് എന്നത് തികച്ചും യാദൃച്ഛികം. കേരളത്തിനകത്തും പുറത്തുമായി പതിനഞ്ചോളം പുതിയ ഡയാലിസിസ് കെന്ദ്രങ്ങളും തുടങ്ങുന്നു. ഒരു ദിവസം ആയിരക്കണക്കിന് ഡയാലിസുകളാണ് വിവിധ കേന്ദ്രങ്ങളിലായി നടന്നുവരുന്നത്. കഴിഞ്ഞ വര്ഷം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ഡയാലിസുകളാണ് തണലിൽ നടന്നത്. ഓരോ ദിവസവും നിരവധി ആളുകളാണ് ഡയാലിസിസിന് വേണ്ടി സഹായങ്ങൾ ചോദിച്ചെത്തുന്നത്. ബഹ്‌റൈൻ പ്രവാസികളും കൂട്ടത്തിലുണ്ട്. പ്രധാനമായും പ്രവാസികളിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ കൊണ്ട് തന്നെയാണ് ഡയാലിസിസ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

ഡയാലിസിസ് സെന്റർ പ്രവര്തനകൾക്ക് സഹായമാകുവാൻ വേണ്ടി ഒരു വിഭവ സമാഹരണ പ്രവർത്തനം ഇപ്പോൾ തണൽ ബഹ്‌റൈൻ ചാപ്റ്റർ നടത്തുന്നുണ്ട്. വലിയ സഹായങ്ങളാണ് ഇതുവരെ എല്ലാവരിൽ നിന്നും ലഭിച്ചുവരുന്നത്. ഒരു ഡയാലിസിനുള്ള സ്പോൺസർഷിപ്പെങ്കിലും ഏറ്റെടുക്കണമെന്ന അഭ്യര്ഥനയാണ് തണൽ പ്രവർത്തകർ മുന്നോട്ടു വെക്കുന്നത്. തണലിനെ നെഞ്ചോടുചേർത്തു വെച്ചിട്ടുള്ള ബഹ്‌റൈൻ പ്രവാസി സമൂഹവും സ്വദേശി സമൂഹവും ഈ ഉദ്യമത്തിനയെയും കൈവെടിയില്ല എന്ന പ്രതീക്ഷയിലാണ് തണൽ ഭാരവാഹികൾ. കൂടുതൽ വിവരങ്ങൾക്കായി തണൽ ഭാരവാഹികളായ ഷബീർ മഹി (39802166) മുജീബ് റഹ്‌മാൻ (33433530) ലത്തീഫ് ആയഞ്ചേരി (39605806) ടിപ്പ് ടോപ് ഉസ്മാൻ (39823200) ജയേഷ് വി കെ (39322860) റഷീദ് മാഹി (39875579) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് എന്ന മഹാമാരി നമ്മെ പ്രയാസത്തിലാക്കുമ്പോഴും തണലിനെയും അതിന്റെ ആശ്രിതരെയും മറക്കാത്ത മുഴുവൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുന്നതായും തണൽ പ്രസിഡന്റ് അബ്ദുൽ മജീദ് തെരുവത്ത് ജനറൽ സെക്രട്ടറി മുജീബ് മാഹി, പി ആർ ഒ റഫീക്ക് അബ്ദുള്ള എന്നിവർ പത്ര കുറിപ്പിലൂടെ പറഞ്ഞു.