മനാമ: കൗമാര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മനാമ ഏരിയ ഓൺലൈൻ പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു. സ്വവീൽ ഫയാസ്, ആഷിർ അശ്റഫ്, മനാർ നിയാസ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി
ഷദ ഷാജി രണ്ടാം സ്ഥാനവും ഫാത്തിമത്തു ജസ മൂന്നാം സ്ഥാനവും കരസഥമാക്കി.
ടീൻ ഇന്ത്യ കോ ഓർഡിനേറ്റർ സമീറ. ഏരിയാ കോ ഓർഡിനേറ്റർമാരായ ഷബീഹ ഫൈസൽ, ജുനൈദ് എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.
വിജയികളെ ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ് വി ,ടീൻ ഇന്ത്യ ബഹ്റൈൻ കോഓർഡിനേറ്റർ മുഹമ്മദ് ഷാജി എന്നിവർ അനുമോദിച്ചു.