മനാമ: ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ബഹ്റൈന്‍ എന്ന പവിഴ ദ്വീപിനെ പ്രവാസികള്‍ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാന്‍ ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങള്‍ കാരണമായി. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇന്ന് ബഹ്റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ ഭരണാധികാരി ഹിസ് മെജസ്റ്റി. ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ ക്കും മറ്റ് ഭരണാധികാരികള്‍ക്കും ശക്തി ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ അടുത്ത ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ നിര്‍ത്തിവെക്കുന്നതായും പ്രസിഡന്‍റ് നിസാര്‍ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.