മനാമ: പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയിൽ ആശ്വാസമാവുകയാണ് യൂത്ത് ഇന്ത്യ മെഡ്‌കെയർ.
മെഡിസിനു മായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് നിരവധി സഹായങ്ങൾ മെഡ്‌കെയർ നൽകിവരുന്നു.
സ്ഥിരമായി നാട്ടിൽ നിന്ന് മരുന്ന് കൊണ്ട് വന്നു കഴിക്കുന്ന നിരവധി പേർക്ക് വിവിധ ഡോക്ടർമാർ വഴി പകരം മരുന്ന് നിർദേശിച്ചു കൊടുക്കുക, മരുന്ന് വാങ്ങാനും മറ്റും പ്രയാസപ്പെടുന്നവർക്ക് മരുന്നുകൾ എത്തിക്കുക, ഹോസ്പിറ്റലിൽ പോകാൻ പ്രയാസമുള്ള രോഗികൾക്ക് ഡോക്ടർമാരുടെ നിർദേശങ്ങൾ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് മെഡ്കെയർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി പേർക്ക് സേവനങ്ങൾ നൽകാൻ സാധിച്ചതായി യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ അനീസ് വി കെ അറിയിച്ചു.

മജീദ് തണൽ, ഷാനിബ് കൊടിയത്തൂർ, ഷാനവാസ് നെടുപറമ്പിൽ, ഖൽഫാൻ, ഡോ: ഫമിൽ, ബദറുദ്ദീൻ പൂവാർ, മിൻഹാജ് മെഹ്ബൂബ് എന്നിവരാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്.

മെഡ്‌കെയറിന്റെ പ്രവർത്തങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്കും, മരുന്നുകൾ നൽകാൻ കഴിയുന്നവർക്കും, മെഡ്‌കെയർ സഹായങ്ങൾക്ക് ഈ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
3322 3634